സ്റ്റുഡന്റ് വിസ ഇനി ബ്രിട്ടനിലേക്ക് വഴിതുറക്കില്ല? ബ്രിട്ടന്‍ വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നത് തടയുമെന്ന് ഹോം സെക്രട്ടറി; കുറഞ്ഞ മികവുള്ള കോളേജുകള്‍ യുകെയിലേക്ക് വഴിയൊരുക്കുന്നതിനെ ചോദ്യം ചെയ്യുമെന്ന് സുവെല്ലാ ബ്രാവര്‍മാന്‍

സ്റ്റുഡന്റ് വിസ ഇനി ബ്രിട്ടനിലേക്ക് വഴിതുറക്കില്ല? ബ്രിട്ടന്‍ വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നത് തടയുമെന്ന് ഹോം സെക്രട്ടറി; കുറഞ്ഞ മികവുള്ള കോളേജുകള്‍ യുകെയിലേക്ക് വഴിയൊരുക്കുന്നതിനെ ചോദ്യം ചെയ്യുമെന്ന് സുവെല്ലാ ബ്രാവര്‍മാന്‍

ബ്രിട്ടനിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന വഴിയാണ് സ്റ്റുഡന്റ് വിസകള്‍. ഒരാള്‍ സ്റ്റുഡന്റ് വിസയില്‍ പോകുകയും, പങ്കാളിയെ ഡിപെന്‍ഡന്റായി പിന്നാലെ എത്തിച്ച് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നത് തന്നെയാണ് ഈ വിസയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ വാതില്‍ അടയ്ക്കാനുള്ള ഒരുക്കത്തിലാണ് പുതിയ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍.


കുറഞ്ഞ മികവുള്ള കോളേജുകള്‍ സ്റ്റുഡന്റ് വിസയിലൂടെ ബ്രിട്ടനിലേക്ക് ആളുകള്‍ക്ക് വഴിതുറക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ടോറി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. അനുവദിക്കുന്ന സ്റ്റുഡന്റ് വിസകളുടെ എണ്ണം സംബന്ധിച്ച് കൂടുതല്‍ ജാഗ്രതാപൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്ന് ബ്രാവര്‍മാന്‍ വ്യക്തമാക്കി.

ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ 485,000 സ്‌പോണ്‍സേഡ് സ്റ്റഡി വിസകളാണ് അനുവദിച്ചത്. ഇതില്‍ ഡിപെന്‍ഡന്റ്‌സും ഉള്‍പ്പെടും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 71 ശതമാനം കൂടുതലാണിത്. കോവിഡ് മഹാമാരിക്ക് മുന്‍പുള്ള സമ്പൂര്‍ണ്ണ വര്‍ഷമായിരുന്നു ഇത്.

രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്റ്റുഡന്റ് വിസകള്‍ വളരാന്‍ മറ്റൊരു കാരണമായത് ബ്രക്‌സിറ്റാണ്. ഇതോടെ യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബ്രിട്ടനില്‍ വിസയ്ക്കായി അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഘട്ടത്തിലും യുകെയിലേക്ക് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി ബ്രാവര്‍മാന്‍ സമ്മതിക്കുന്നു.

അതുകൊണ്ട് തന്നെ ഈ വരുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ എത്തുന്നവരാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇവര്‍ പഠിക്കുന്ന കോഴ്‌സുകളുടെ നിലവാരവും പരിശോധിക്കേണ്ടതുണ്ടെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.
Other News in this category



4malayalees Recommends