45 പെന്‍സ് ടാക്‌സ് കട്ട് 'അബദ്ധം' പിന്‍വലിച്ചു; പൗണ്ടിന് ഉഗ്രന്‍ തിരിച്ചുവരവ്; ഡോളറിന് എതിരെ മൂല്യം 1.2% വര്‍ദ്ധിപ്പിച്ച് കറന്‍സി 1.13 ഡോളറില്‍; ടോറി പാര്‍ട്ടിയില്‍ വിമതനീക്കം ശക്തമായതോടെ ലിസ് ട്രസും, ചാന്‍സലറും മുട്ടുമടക്കി

45 പെന്‍സ് ടാക്‌സ് കട്ട് 'അബദ്ധം' പിന്‍വലിച്ചു; പൗണ്ടിന് ഉഗ്രന്‍ തിരിച്ചുവരവ്; ഡോളറിന് എതിരെ മൂല്യം 1.2% വര്‍ദ്ധിപ്പിച്ച് കറന്‍സി 1.13 ഡോളറില്‍; ടോറി പാര്‍ട്ടിയില്‍ വിമതനീക്കം ശക്തമായതോടെ ലിസ് ട്രസും, ചാന്‍സലറും മുട്ടുമടക്കി

45 പെന്‍സ് ടാക്‌സ് നിരക്ക് വെട്ടിനിരത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പൗണ്ടിന്റെ മൂല്യത്തില്‍ കുതിച്ചുചാട്ടം. പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റെര്‍ലിംഗ് 1.125 യുഎസ് ഡോളറില്‍ എത്തിച്ചേര്‍ന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.13 ഡോളറിലാണ് വിനിമയം.


ലണ്ടനില്‍ വിപണികള്‍ അടയ്ക്കുമ്പോള്‍ എഫ്ടിഎസ്ഇ 0.2% ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിന് പിന്നാലെയാണ് വിപണിയില്‍ തകര്‍ച്ച തുടങ്ങിയത്. പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.03 ഡോളറിലെത്തിയിരുന്നു.

എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൈവിടുമെന്ന് വ്യക്തമായതോടെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് ഈ നീക്കം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി. പ്രഖ്യാപനത്തിന് ബജറ്റിന് മുന്‍പുള്ള മൂല്യത്തിലേക്ക് പൗണ്ട് തിരിച്ചെത്തി. ഈ ഘട്ടത്തിലും വര്‍ഷത്തിലെ തുടക്കത്തിലെ നിരക്കായ 1.35 ഡോളറില്‍ താഴെയാണ് പൗണ്ട്.

The PM and Chancellor will no longer axe the 45p rate for people earning more than £150,000 a year after it became clear dozens of MPs would refuse to back the move in the Commons. 'We get it and we have listened,' Mr Kwarteng posted on Twitter.

ടോറി വിമതനീക്കം തങ്ങളുടെ അടിത്തറ ഇളക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും പിന്‍മാറ്റത്തിന് തയ്യാറായത്. ഇതോടെ 150,000 പൗണ്ടിലേറെ വാര്‍ഷിക വരുമാനമുള്ള ആളുകള്‍ക്കുള്ള 45 പെന്‍സ് ടാക്‌സ് നിരക്ക് റദ്ദാക്കില്ല. പദ്ധതിയെ കോമണ്‍സില്‍ ടോറി എംപിമാര്‍ പിന്തുണയ്ക്കില്ലെന്ന് വ്യക്തമായതോടെയാണ് പിന്‍വാങ്ങല്‍.

'ഞങ്ങള്‍ക്ക് മനസ്സിലായി, ഞങ്ങള്‍ കേട്ടു. 45 പെന്‍സ് ടാക്‌സ് നിരക്ക് റദ്ദാക്കാനുള്ള തീരുമാനം രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള പദ്ധതിയില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്ന് വ്യക്തമായി', ക്വാര്‍ട്ടെംഗ് ട്വിറ്ററില്‍ പ്രതികരിച്ചു.
Other News in this category



4malayalees Recommends