മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നതോടെ ഹോം ലോണുകളുടെ ചെലവ് 6 ശതമാനത്തിന് അരികില്‍; ഭവനഉടമകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ആഴ്ചയും തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രോക്കര്‍മാര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഹോം ലോണ്‍ ചെലവ് 5.75%

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നതോടെ ഹോം ലോണുകളുടെ ചെലവ് 6 ശതമാനത്തിന് അരികില്‍; ഭവനഉടമകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ആഴ്ചയും തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രോക്കര്‍മാര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഹോം ലോണ്‍ ചെലവ് 5.75%

മിനി-ബജറ്റ് അവതരണം കഴിഞ്ഞ് 10 ദിവസം കൊണ്ട് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഭവനഉടമകളെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ലെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുതിച്ചുയരുന്ന പലിശ നിരക്കുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ ശ്രമിക്കുന്നതോടെയാണിത്.


രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഹോം ലോണുകളുടെ ചെലവ് 5.75 ശതമാനമായാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു. ഇതേ ദിവസമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 2.34% ശരാശരി നിരക്കിന്റെ ഇരട്ടിയാണ് ഇതെന്നും അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ 5.48 ശതമാനത്തിലേക്കാണ് കുതിച്ചത്. മിനി ബജറ്റ് അവതരിപ്പിച്ച ദിനത്തില്‍ ഇത് ശരാശരി 4.75 ശതമാനമായിരുന്നു. ചാന്‍സലറുടെ പ്രഖ്യാപനങ്ങളെ തുടര്‍ന്ന് വിപണി തകര്‍ന്നടിയുകയും, പൗണ്ട് കൂപ്പുകുത്തുകയും ചെയ്തിരുന്നു.

ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക വ്യാപകമായി. അടുത്ത വര്‍ഷം 6 ശതമാനമായി അടിസ്ഥാന നിരക്ക് ഉയര്‍ത്തുമെന്ന പ്രവചനം വന്നതോടെ ലെന്‍ഡര്‍മാര്‍ ജാഗ്രതയിലാണ്. ഏകദേശം 2000 മോര്‍ട്ട്‌ഗേജ് ഡീലുകളാണ് കഴിഞ്ഞ ആഴ്ച വിപണിയില്‍ നിന്നും പിന്‍വലിച്ചത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് പ്രകാരം രണ്ട് മില്ല്യണ്‍ ഭവന ഉടമകള്‍ക്കാണ് ഫിക്‌സഡ് ടേം ലോണുകളുടെ കാലാവധി അവസാനിക്കുന്നതോടെ 2024ന് മുന്‍പായി റീമോര്‍ട്ട്‌ഗേജ് എടുക്കേണ്ടി വരിക. ഇവരെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധനവാണ്.
Other News in this category4malayalees Recommends