സൈബര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

സൈബര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
സൈബര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. സംസ്ഥാന പൊലീസ് സേനയുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍ എന്നീ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

ഇന്ത്യയിലെ ചില കാള്‍സെന്ററുകള്‍ വ്യാജ ഫോണ്‍ കോളുകള്‍ വഴി അമേരിക്കയിലുള്ള ആളുകളെ വഞ്ചിക്കുന്നതായും പണം തട്ടുന്നതായും കാട്ടി മുമ്പ് എഫ്ബിഐ ഇന്റര്‍പോളിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ് നടപടി.

സിബിഐ 87 കേന്ദ്രങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേന 18 കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ അഞ്ച് ഇടങ്ങളിലും, പഞ്ചാബ്, ചണ്ഡീഗഢ്, രാജസ്ഥാന്‍, അസം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുമായിരുന്നു പരിശോധനകള്‍ നടന്നത്.

Other News in this category



4malayalees Recommends