പാലക്കാട് പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് ; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പാലക്കാട് പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് ; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പാലക്കാട് യാക്കരയില്‍ തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ചതില്‍ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

അമ്മയുെടയും കുഞ്ഞിന്റെയും മരണത്തില്‍ ചികില്‍സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ നടപടി. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവിന്റെയും മരണത്തില്‍ തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്.

വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചതാണ് ഗുരുതര പിഴവിനിടയാക്കിയത്. പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചത്. വാക്വം ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിനിടയാക്കിയത്.

ചികില്‍സാ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതിന് പിന്നാലെ ഡോക്ടര്‍മാരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരുടെ അറസ്റ്റ് സൗത്ത് പൊലീസ് രേഖപ്പെടുത്തി. മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

Other News in this category



4malayalees Recommends