ആദ്യം പഠിക്കുന്നത് നോര്‍വേ മാതൃക, ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച

ആദ്യം പഠിക്കുന്നത് നോര്‍വേ മാതൃക, ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി . ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വെയില്‍ എത്തിയത്. രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജും പോകുന്നുണ്ട്. വെയ്ല്‍സിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസിലാക്കുകയാണ് യാത്രകൊണ്ട് ഉദേശിക്കുന്നത്

ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും.

Other News in this category



4malayalees Recommends