ഹര്‍ത്താല്‍ ആക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സഹായിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹര്‍ത്താല്‍ ആക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സഹായിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തില്‍ പോപ്പുല്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്തു കൊടുത്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വിട്ടത്. 70ഓളം കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തിരുന്നു.സംഭവത്തില്‍ അറസ്റ്റ് തുടരുന്നതിനിടെയാണ് സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി കൈകൊണ്ടത്. അതേസമയം സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കേരളാ പോലീസ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

Other News in this category4malayalees Recommends