ക്ഷേത്ര പരിസരത്തു നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ്, വസ്ത്രധാരണത്തിനെതിരെ വിമര്‍ശനം ; യുവതിയ്‌ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ക്ഷേത്ര പരിസരത്തു നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ്, വസ്ത്രധാരണത്തിനെതിരെ വിമര്‍ശനം ; യുവതിയ്‌ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം
ക്ഷേത്രപരിസരത്ത് വെച്ച് റീല്‍സ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് നേഹ മിശ്ര എന്ന യുവതിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേഹയുടെ വസ്ത്രധാരണവും ചിത്രീകരിച്ച രീതിയും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും, അതെല്ലാം അവഗണിച്ച് വീണ്ടും ചെയ്തതോടെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടതെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബര്‍ ഒന്നിനാണ് നേഹ ക്ഷേത്ര പരിസരത്ത് വെച്ച് ഷൂട്ട് ചെയ്ത റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇതിനെത്തുടര്‍ന്ന് നേഹയുടെ റീല്‍സ് വീഡിയോക്കെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യുവതി റീല്‍സ് ഡിലീറ്റ് ചെയ്യുകയും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് മാപ്പ് ചോദിച്ച് യുവതി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

Other News in this category4malayalees Recommends