പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണ്, പോയാല്‍ പോയി, തിരിച്ചു കിട്ടില്ല ; ബാല

പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണ്, പോയാല്‍ പോയി, തിരിച്ചു കിട്ടില്ല ; ബാല
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് അദ്ദേഹം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. അമൃതയുമായി പിരിഞ്ഞ ബാല ഡോ. എലിസബത്തിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ കേരളത്തില്‍ തന്റെ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്ന് ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ തനിക്ക് നല്ല സമയമാണെന്നും ഒരു മാസത്തോളമായി താന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നും ബാല അഭിമുഖത്തില്‍ പറയുന്നു.

കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്നും അവിടെ അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നും ബാല പറഞ്ഞു.

പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു.Other News in this category4malayalees Recommends