രാജ്ഞി മരിച്ചതാണ് കുഴപ്പമായത്! മിനി-ബജറ്റ് ഈ വിധം കുഴപ്പത്തിലായതിന്റെ ഉത്തരവാദിത്വം രാജ്ഞിയുടെ തലയിലിട്ട് ചാന്‍സലര്‍; ക്വാസി ക്വാര്‍ട്ടെംഗിന്റെ ടാക്‌സ് പദ്ധതികള്‍ രാജ്യത്തെ എടുത്തിട്ട് അലക്കുമ്പോള്‍ വിചിത്ര വാദം

രാജ്ഞി മരിച്ചതാണ് കുഴപ്പമായത്! മിനി-ബജറ്റ് ഈ വിധം കുഴപ്പത്തിലായതിന്റെ ഉത്തരവാദിത്വം രാജ്ഞിയുടെ തലയിലിട്ട് ചാന്‍സലര്‍; ക്വാസി ക്വാര്‍ട്ടെംഗിന്റെ ടാക്‌സ് പദ്ധതികള്‍ രാജ്യത്തെ എടുത്തിട്ട് അലക്കുമ്പോള്‍ വിചിത്ര വാദം

തന്റെ മിനി-ബജറ്റ് 'പാഴായി' മാറാന്‍ കാരണം രാജ്ഞിയുടെ സംസ്‌കാരചടങ്ങുകള്‍ സൃഷ്ടിച്ച കനത്ത സമ്മര്‍ദമാണെന്ന് കുറ്റപ്പെടുത്തി ചാന്‍സലര്‍. കോമണ്‍സില്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.


പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് വിപണിയെ ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ രാജ്ഞിയുടെ മരണത്തിന്റെയും, സംസ്‌കാര ചടങ്ങുകളുടെയും വെളിച്ചത്തില്‍ കാണണമെന്നാണ് ചാന്‍സലറുടെ വാദം.

'വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. അവസ്ഥ നിങ്ങള്‍ ഓര്‍ക്കണം. ആ മാസത്തില്‍ ഒരു പുതിയ ഗവണ്‍മെന്റ് വന്നു, രാജ്ഞി മരണപ്പെട്ടു, രാജ്യം ദുഃഖാചരണത്തിലായി, ഇത് കഴിഞ്ഞ് നാലാം ദിവസമാണ് മിനി ബജറ്റ് അവതരിപ്പിച്ചത്', ക്വാസി ക്വാര്‍ട്ടെംഗ് പറഞ്ഞു.

അടുത്ത ഏതാനും ആഴ്ചകളില്‍ യുകെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുമെന്ന് ക്വാര്‍ട്ടെംഗ് അവകാശപ്പെട്ടു. 45 ബില്ല്യണ്‍ പൗണ്ട് നികുതി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ കഠിനമല്ലെന്നും, ഇത് ശക്തമായ പാക്കേജാണെന്നും ക്വാര്‍ട്ടെംഗ് പറഞ്ഞു.

എല്ലാവരെയും വളര്‍ച്ചയെ കുറിച്ച് സംസാരിപ്പിക്കാന്‍ കഴിഞ്ഞെന്നും ചാന്‍സലര്‍ അവകാശപ്പെട്ടു. മുന്‍ ചാന്‍സലര്‍ ഋഷി സുനാക് മുന്നറിയിപ്പ് നല്‍കിയ കാര്യങ്ങള്‍ തന്നെയാണ് സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചതെന്നതാണ് ഇതിലെ വൈരുദ്ധ്യം.
Other News in this category4malayalees Recommends