ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..'. നടനെതിരെ ഒമര്‍ ലുലു

ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..'. നടനെതിരെ ഒമര്‍ ലുലു
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലാവുക വരെ ചെയ്തിരുന്നു.

നിര്‍മാതാക്കളുടെ സിനിമാ വിലക്കും അദ്ദേഹം നേരിടുകയാണ്. ഈ അവസരത്തില്‍ ശ്രീനാഥിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താന്‍ ഇനിയും തനിക്കു പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപണിക്ക് പോവുമെന്നാണ് ശ്രീനാഥ് പറഞ്ഞത്.

ഇപ്പോഴിതാ ഇതിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു. ഒരു പ്രമുഖ നടന് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമര്‍ ലുലു കുറിച്ച വാക്കുകള്‍ ഇങ്ങനെ, 'സിനിമയില്‍ നിന്ന് വിലക്കിയാല്‍ വാര്‍ക്ക പണിക്ക് പോകും..ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ?

ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..'. അതുപോലെ അതേ പോസ്റ്റില്‍ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്. അതിപ്രകാരമാണ്, 'ഞാന്‍ സിവില്‍ എന്‍ജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു.. വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സില്‍ ഉണ്ട്..'. ഒമര്‍ കുറിച്ചു.

Other News in this category4malayalees Recommends