ടോറി പാര്‍ട്ടിക്ക് വോട്ട് ചെയ്തവരാണെങ്കില്‍ 'ചാകട്ടെ'! വിവാദ പ്രസ്താവനയുമായി മുന്‍ എന്‍എച്ച്എസ് നഴ്‌സ്; ഈ വോട്ടര്‍മാരുടെ ജീവന്‍ എന്‍എച്ച്എസ് രക്ഷിക്കേണ്ടതില്ല; നഴ്‌സിനെ പുറത്താക്കാന്‍ എന്‍എംസി നടപടി വന്നേക്കും

ടോറി പാര്‍ട്ടിക്ക് വോട്ട് ചെയ്തവരാണെങ്കില്‍ 'ചാകട്ടെ'! വിവാദ പ്രസ്താവനയുമായി മുന്‍ എന്‍എച്ച്എസ് നഴ്‌സ്; ഈ വോട്ടര്‍മാരുടെ ജീവന്‍ എന്‍എച്ച്എസ് രക്ഷിക്കേണ്ടതില്ല; നഴ്‌സിനെ പുറത്താക്കാന്‍ എന്‍എംസി നടപടി വന്നേക്കും

ചാനല്‍ ചര്‍ച്ചയില്‍ വായില്‍തോന്നുന്നത് വിളിച്ച് പറയുന്നത് പലരുടെയും സ്വഭാവമാണ്. ഇതിന്റെ പേരില്‍ പലരും പുലിവാല് പിടിക്കാറുണ്ട്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകളെ പുനരുജ്ജീവിപ്പിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട് ഒരു നഴ്‌സാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്.


എന്‍എച്ച്എസിന് വോട്ട് ചെയ്ത വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച തന്നെ കമ്പനി പുറത്താക്കുകയാണെന്ന് മുന്‍ എന്‍എച്ച്എസ് നഴ്‌സ് മിറാന്‍ഡ ഹ്യൂഗ്‌സ് വ്യക്തമാക്കി. ചാനല്‍ 5 ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു നഴ്‌സിന്റെ വിവാദ പ്രസ്താവന.

എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍രോഷം ഉയര്‍ന്നു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി ഇവരെ പുറത്താക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ പ്രൈവറ്റ് സെക്ടറിലാണ് ഹ്യൂഗ്‌സ് ജോലി ചെയ്യുന്നത്.


'മാധ്യമ നയമുള്ളതിനാല്‍ അവര്‍ക്കതിന് സാധിക്കും. എനിക്കൊന്നും പറയാന്‍ കഴിയില്ല. കമ്പനിക്ക് മോശം പേര് നല്‍കിയതിന്റെ പേരില്‍ എന്നെ പുറത്താക്കുകയാണ്', ഹ്യൂഗ്‌സ് വ്യക്തമാക്കി.

എന്‍എച്ച്എസില്‍ ജോലി ചെയ്ത് തകര്‍ന്നുപോയെന്ന് നഴ്‌സ് ഹ്യൂഗ്‌സ് വ്യക്തമാക്കുന്നു. ആളുകള്‍ മരിക്കുന്നത് കാണുമ്പോഴും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ രോഷത്തില്‍ പറഞ്ഞ് പോയതാണെന്ന് നഴ്‌സ് വിശദീകരിക്കുന്നു.
Other News in this category



4malayalees Recommends