പറഞ്ഞത് അതിരു കടന്നു, പുറത്തുവിടും മുമ്പ് എഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹാരിയും മേഗനും ; തള്ളികളഞ്ഞ് നെറ്റ്ഫ്‌ളിക്‌സ് ; നൂറു മില്യണ്‍ ഡോളര്‍ കരാറിലെ ഡോക്യുമെന്ററി പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും

പറഞ്ഞത് അതിരു കടന്നു, പുറത്തുവിടും മുമ്പ് എഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹാരിയും മേഗനും ; തള്ളികളഞ്ഞ് നെറ്റ്ഫ്‌ളിക്‌സ് ; നൂറു മില്യണ്‍ ഡോളര്‍ കരാറിലെ ഡോക്യുമെന്ററി പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും
ഹാരിയും മേഗനും വെളിപ്പെടുത്തുന്നതെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. അതിനാല്‍ തന്നെ ഇരുവരുടേയും കൊട്ടാരം ഉപേക്ഷിച്ച ശേഷമുള്ള വാക്കുകള്‍ക്ക് വലിയ ' വിലയാണ്.നൂറു മില്യണ്‍ ഡോളര്‍ കരാറില്‍ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സുമായി ഒരുക്കുകയാണ് ഇരുവരും. എന്നാല്‍ എഡിറ്റിങ്ങ് ചെയ്ത ശേഷം ബ്രോഡ്കാസ്റ്റ് ചെയ്താല്‍ മതിയെന്ന വീണ്ടുമുള്ള ആവശ്യത്തെ തള്ളുകയാണ് നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞാഴ്ച എഡിറ്റ് ആവശ്യപ്പെട്ട് ഹാരിയും മേഗനും രംഗത്തെത്തി. ഇതും നടത്തിയാല്‍ 2023 അവസാനമാകും ഡോക്യുമെന്ററി പുറത്തിറങ്ങാന്‍.

എലിസബത്ത് രാജ്ഞി, ചാള്‍സ് രാജാവ്, കാമില രാജ്ഞി എന്നിങ്ങനെയുള്ളവരെ പറ്റി പറഞ്ഞ വാക്കുകളിലാണ് മാറ്റം വരുത്താന്‍ ഹാരിയും മേഗനും ആഗ്രഹിക്കുന്നത്.


പറഞ്ഞത് സത്യസന്ധമായിട്ടാണ്, പിന്നീടുള്ള മാറ്റങ്ങള്‍ സത്യത്തെ വളച്ചൊടിക്കും. അതിനാല്‍ എഡിറ്റിങ്ങ് വേണ്ടെന്നാണ് നെറ്റ്ഫ്‌ളിക്‌സ് വാദം. പ്രധാന വാദങ്ങള്‍ മാറ്റാനാണ് ഹാരിയും മേഗനും ശ്രമിക്കുന്നത്.ഡിസംബറില്‍ തന്നെ ഷോ പുറത്തെത്തിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് ശ്രമം.

രാജ്ഞിയുടെ മരണ ശേഷം ഹാരി പറഞ്ഞതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന.


Other News in this category4malayalees Recommends