ചില അഭിമുഖങ്ങള്‍ അലോസരപ്പെടുത്തിയിട്ടുണ്ട് ; അപര്‍ണ്ണ ബാലമുരളി

ചില അഭിമുഖങ്ങള്‍ അലോസരപ്പെടുത്തിയിട്ടുണ്ട് ; അപര്‍ണ്ണ ബാലമുരളി
ചില അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. സിനിമയെ പറ്റി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുള്ള സമയത്ത് അനാവിശ്യമായ പേഴ്‌സണല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും ഒട്ടും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതും മോശമായി തോന്നിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ വരുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളെയും തമ്പ്‌നെയിലിനെ കുറിച്ചും നടി അഭിപ്രായം വ്യക്തമാക്കി.

അപര്‍ണയുടെ വാക്കുകള്‍

സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ആ സമയത്ത് അനാവിശ്യമായ ഒരുപാട് പേഴ്‌സണല്‍ ചോദ്യങ്ങള്‍ ചോദിക്കുക, ഒട്ടും പ്രസക്തിയില്ലാത്ത കാര്യങ്ങളും എന്തെങ്കിലുമൊക്കെ കിട്ടാന്‍ വേണ്ടിയിട്ട് ചോദിച്ചുകൊണ്ടിരിക്കുക.

ഇതൊക്കെ ഭയങ്കരമായി ചിലര്‍ ചെയ്യുന്ന കാര്യമാണ്. അങ്ങനത്തെ കാര്യങ്ങളൊക്കെ ഒഴിവാക്കാവുന്നതാണ്. ഏറ്റവും മോശമായി തോന്നിയിട്ടുള്ളത്, ആള്‍ക്കാരുടെ ശ്രദ്ധകിട്ടാന്‍ വേണ്ടിയിടുന്ന ഓണ്‍ലൈന്‍ വാര്‍ത്തകളുടെ തലക്കെട്ടും തമ്പ്‌നെയിലുകളുമാണ്.

ഒരു നല്ല ഇന്റര്‍വ്യു ആണെങ്കില്‍ ഉറപ്പായും ആള്‍ക്കാര്‍ അത് വായിക്കും, ഷെയര്‍ ചെയ്യും. അതിന് ഇങ്ങനെയൊരു ക്യാപ്ഷന്റെ ആവിശ്യമില്ല.Other News in this category4malayalees Recommends