8% ഹോം ലോണ്‍ താങ്ങാന്‍ കഴിയുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കയില്‍ ലോണെടുക്കുന്നവരുടെ ശേഷി പരിശോധന കടുപ്പമാക്കി ബാങ്കുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ മോര്‍ട്ട്‌ഗേജ് കിട്ടില്ല

8% ഹോം ലോണ്‍ താങ്ങാന്‍ കഴിയുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കയില്‍ ലോണെടുക്കുന്നവരുടെ ശേഷി പരിശോധന കടുപ്പമാക്കി ബാങ്കുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ മോര്‍ട്ട്‌ഗേജ് കിട്ടില്ല

മോര്‍ട്ട്‌ഗേജ് വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കര്‍ശനമാക്കി ലെന്‍ഡര്‍മാര്‍. 8 ശതമാനം വരെയുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താങ്ങാന്‍ ഭവനഉടമകള്‍ സാധിക്കുമോയെന്ന് തെളിയിക്കാനാണ് ലെന്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നത്.


ബാങ്കിംഗ് വമ്പനായ ടിഎസ്ബിയാണ് അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കടുപ്പമാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കുകള്‍ 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം.

മറ്റ് ബാങ്കുകളും ഈ നീക്കം പിന്തുടരുമെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോശം ക്രെഡിറ്റ് സ്‌കോറുകളുടെ പേരില്‍ ലോണെടുക്കാനെത്തിയ പലരുടെയും അപേക്ഷ തള്ളാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു.


ചാന്‍സലര്‍ മിനി ബജറ്റ് അവതരിപ്പിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തിന്റെ കുതിച്ചുചാട്ടം ഉണ്ടായെന്ന് കണക്കുകള്‍ പറയുന്നു. ഇതിനിടെയാണ് നിലവിലുള്ള ഭവനഉടമകള്‍ക്ക് 8 ശതമാനം വരെയുള്ള സ്‌ട്രെസ് ടെസ്റ്റും, ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 7 ശതമാനം വരെയും താങ്ങാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായി ടിഎസ്ബി സ്ഥിരീകരിച്ചത്.

എല്ലാ ലെന്‍ഡര്‍മാരും സ്‌ട്രെസ് ടെസ്റ്റിംഗ് ലെവല്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് ലണ്ടന്‍ & കണ്‍ട്രി മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍ ഡേവിഡ് ഹോളിംഗ്‌വര്‍ത്ത് വ്യക്തമാക്കി. എന്നാല്‍ ടിഎസ്ബി ഇതിന് തുടക്കം കുറിച്ചതോടെ മറ്റുള്ളവരും ഇത് പിന്തുടരും, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്ക് ഇപ്പോള്‍ 5.97 ശതമാനമാണ് നിരക്ക്. 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലാണിത്. വരും ദിവസങ്ങളില്‍ നിരക്ക് 6 ശതമാനത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

Other News in this category4malayalees Recommends