കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി

കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി
കഞ്ചാവുമായി ദുബൈ അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കോടതി കുറ്റ വിമുക്തയാക്കി. യുഎഇയില്‍ ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ ലഹരി നിയമ പ്രകാരമാണ് കോടതി ഇവരെ വെറുതെ വിട്ടത്. ദുബൈ ക്രിമിനല്‍ കോടതിയിലായിരുന്നു കേസ് നടപടികള്‍.

സൗത്ത് അമേരിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് ദുബൈ അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കണ്ടെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ വെച്ച് ലഗേജ് പരിശോധിച്ചപ്പോള്‍ രണ്ട് സിഗിരറ്റ് റോളുകളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 61 ഗ്രാം കഞ്ചാവാണ് ഇങ്ങനെ യുവതി നാട്ടില്‍ നിന്ന് കൊണ്ടുവന്നത്.

കഞ്ചാവ് കൊണ്ടുവന്ന വിവരം ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഇത് തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നെന്ന് ഇവര്‍ വാദിച്ചു. യുവതിയുടെ മൂത്രം പരിശോധിച്ചപ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായിതെളിഞ്ഞു. ഇവര്‍ക്കെതിരെ മറ്റ് കേസുകളും ഉണ്ടായിരുന്നില്ല. ആദ്യത്തെ തവണ കുറ്റം ചെയ്!ത ആളായതിനാല്‍ രാജ്യത്തെ പുതിയ മയക്കുമരുന്ന് നിയമം അനുസരിച്ച് ശിക്ഷാ ഇളവ് വേണമെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതോടെ കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.

Other News in this category



4malayalees Recommends