ഓസ്‌ട്രേലിയ കപ്പ് ഫൈനലില്‍ 'ഫാസിസ്റ്റ്' സല്യൂട്ട്; ആരാധകന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ; സ്റ്റേഡിയത്തില്‍ അശാന്തി പരത്തിയ ആരാധക സംഘങ്ങളെ പിടിക്കാന്‍ പോലീസ്

ഓസ്‌ട്രേലിയ കപ്പ് ഫൈനലില്‍ 'ഫാസിസ്റ്റ്' സല്യൂട്ട്; ആരാധകന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ; സ്റ്റേഡിയത്തില്‍ അശാന്തി പരത്തിയ ആരാധക സംഘങ്ങളെ പിടിക്കാന്‍ പോലീസ്

ഓസ്‌ട്രേലിയ കപ്പ് ഫൈനല്‍ നടക്കവെ ഫാസിസ്റ്റ് സല്യൂട്ട് നല്‍കിയ കാണിയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ.


ഈവന്റുകളില്‍ ബഹുമാനമില്ലാത്ത, ബുദ്ധിമുട്ടിക്കുന്ന പെരുമാറ്റങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ വ്യക്തമാക്കി.

പേര് വെളിപ്പെടുത്താത്ത ആരാധകനെ തിരിച്ചറിഞ്ഞാണ് നടപടി. ഓസ്‌ട്രേലിയ കപ്പ് ഫൈനലില്‍ സമാനമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എഫ്എ പറഞ്ഞു.

ഫുട്‌ബോള്‍ ഓസ്‌ട്രേലിയയുടെ എല്ലാ മത്സരങ്ങള്‍ക്കും വിലക്ക് ബാധകമാണ്. വെസ്‌റ്റേണ്‍ സിഡ്‌നി സ്‌റ്റേഡിയത്തില്‍ സിഡ്‌നി യുണൈറ്റഡ് 58-ും, മാകാര്‍തര്‍ എഫ്‌സിയും തമ്മിലായിരുന്നു ശനിയാഴ്ച ഫൈനല്‍.

മത്സരത്തില്‍ ഉടനീളം കാണികളില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫാസിസ്റ്റ് സല്യൂട്ടും, ദേശീയ ചിഹ്നങ്ങളുള്ള ബാനറുകളും വീശിയായിരുന്നു പ്രശ്‌നങ്ങള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് കൂട്ടക്കൊലയും യുദ്ധകുറ്റകൃത്യങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട മുദ്രാവാക്യവും സിഡ്‌നി യുണൈറ്റഡ് ആരാധക വിഭാഗങ്ങള്‍ മുഴക്കി.
Other News in this category



4malayalees Recommends