അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍, അത് അഹങ്കാരമാണ്..; ഹരീഷ് പേരടി

അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍, അത് അഹങ്കാരമാണ്..; ഹരീഷ് പേരടി
നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുകയാണ്. നടന്‍ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിന്‍വലിക്കുകയും ചെയ്‌തെങ്കിലും വിലക്ക് ചെറിയൊരു കാലയളവിലേക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം'

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്…അഹങ്കാരമാണ്..അത് നിര്‍മ്മാതാവിന്റെയും സഹ നടി നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്…അവരുടെ അന്നം മുട്ടിക്കലാണ്.

രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലിസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലോക്കേഷനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ്.തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിര്‍മ്മാതാക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം'

Other News in this category4malayalees Recommends