ഈ അനീതിയ്‌ക്കെതിരെ സമരം വേണോ? നഴ്‌സുമാര്‍ക്ക് തീരുമാനിക്കാം; 3 ലക്ഷം അംഗങ്ങള്‍ക്ക് പണിമുടക്കിന് വോട്ട് ചെയ്യാന്‍ ബാലറ്റുകള്‍ അയച്ച് ആര്‍സിഎന്‍; 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; സര്‍ക്കാര്‍ കീഴടങ്ങുമോ?

ഈ അനീതിയ്‌ക്കെതിരെ സമരം വേണോ? നഴ്‌സുമാര്‍ക്ക് തീരുമാനിക്കാം; 3 ലക്ഷം അംഗങ്ങള്‍ക്ക് പണിമുടക്കിന് വോട്ട് ചെയ്യാന്‍ ബാലറ്റുകള്‍ അയച്ച് ആര്‍സിഎന്‍; 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; സര്‍ക്കാര്‍ കീഴടങ്ങുമോ?

ശമ്പള വിഷയത്തില്‍ സമരത്തിന് ഇറങ്ങുന്ന കാര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ നഴ്‌സുമാര്‍. നഴ്‌സിംഗ് മേഖലയിലെ സമ്മര്‍ദങ്ങള്‍ മൂലം റെക്കോര്‍ഡ് തോതിലാണ് നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ ഘട്ടത്തിലാണ് യുകെ മുഴുവന്‍ ഒരുമിച്ച് സമരത്തിന് ഇറങ്ങുന്ന തരത്തിലേക്ക് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എത്തിച്ചേര്‍ന്നിരിക്കുന്നത്.


തങ്ങളുടെ 300,000 വരുന്ന അംഗങ്ങള്‍ക്ക് ആര്‍സിഎന്‍ ബാലറ്റുകള്‍ അയച്ചു. 106 വര്‍ഷത്തെ ചരിത്രമുള്ള യൂണിയന്‍ ആദ്യമായി സമരത്തിന് വോട്ട് ചെയ്യാന്‍ നഴ്‌സുമാരോട് ആവശ്യപ്പെടുകയാണ്. ശമ്പള വിഷയത്തില്‍ ആര്‍സിഎന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചതോടെയാണ് 'ഇത് മതിയെന്ന' നിലപാടിലേക്ക് എത്തിയത്.

പണപ്പെരുപ്പത്തിന് മുകളില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് നഴ്‌സുമാര്‍ക്ക് നല്‍കണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 12.3 ശതമാനമാണ് പണപ്പെരുപ്പം. യൂണിയന്റെ കണക്കുകൂട്ടല്‍ പ്രകാരം 35,600 പൗണ്ട് വാര്‍ഷിക വരുമാനമുള്ള ശരാശരി നഴ്‌സിന് 6150 പൗണ്ട് അധികമായി ലഭിക്കും.

സമരത്തിന് വോട്ട് ചെയ്യാന്‍ ആദ്യമായി ആവശ്യപ്പെടുന്ന ആര്‍സിഎന്‍ വോട്ടിംഗ് നവംബര്‍ 2ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലെ ജോലി ഉപേക്ഷിച്ച് പബ്ബിലും, കോഫി ഷോപ്പിലും, റെസ്റ്റൊറന്റിലും മെച്ചപ്പെട്ട ശമ്പളം തേടിപ്പോയ നഴ്‌സുമാരുടെ എണ്ണം 40,000-ല്‍ എത്തിയെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

The INTER-national health service. This graph shows the country of training of all newly registered nurses and midwives in the UK over the past five years. British trained nurses make the majority with about 120,000 joiners with India coming second with about 21,000, Philippines third with nearly 18,000 and Nigeria fourth with with nearly 5,000

ഈ വര്‍ഷത്തെ എന്‍എച്ച്എസ് പേ അവാര്‍ഡുകള്‍ വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതാണെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏകദേശം 4 ശതമാനം വരുന്ന, 1400 പൗണ്ട് വര്‍ദ്ധന മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. രോഗികളെ സുരക്ഷിതമായി ചികിത്സിക്കാന്‍ ആവശ്യത്തിന് ജോലിക്കാരില്ലെന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

നഴ്‌സുമാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഈ ദിനത്തില്‍ ഇവര്‍ ജോലിക്ക് എത്താന്‍ സാധ്യതയില്ല. മറ്റ് ജീവനക്കാര്‍ക്ക് വിരുദ്ധമായി നഴ്‌സുമാരെ ഇതിന്റെ പേരില്‍ പുറത്താക്കാനും കഴിയില്ല. എന്നിരുന്നാലും രോഗികളുടെ കൂടി സുരക്ഷ പരിഗണിച്ചാകും നഴ്‌സുമാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുക.
Other News in this category



4malayalees Recommends