ജിപിയെ കാണുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്താന്‍ അസിസ്റ്റന്റ് ; കൂടുതല്‍ അസിസ്റ്റന്റ് ജിപിമാരെ നിയമിച്ച് ആരോഗ്യമേഖലയിലെ സമ്മര്‍ദ്ദം കുറക്കാന്‍ സര്‍ക്കാര്‍

ജിപിയെ കാണുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്താന്‍ അസിസ്റ്റന്റ് ; കൂടുതല്‍ അസിസ്റ്റന്റ് ജിപിമാരെ നിയമിച്ച് ആരോഗ്യമേഖലയിലെ സമ്മര്‍ദ്ദം കുറക്കാന്‍ സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് പലരേയും നിരാശരാക്കാറുണ്ട്. ആരോഗ്യ അവസ്ഥയില്‍ ആശങ്കയോടെ കാത്തിരിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. രോഗികള്‍ക്ക് ജിപിമാരെ കാണുമ്പോള്‍ വേണ്ട സമയം കിട്ടാത്തതും അതൃപ്തിയുണ്ടാക്കും. ഇതു പരിഹരിക്കാന്‍ ആയിരത്തിലേറെ ജിപി അസിസ്റ്റന്റുമാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടെ ജിപിമാരുടെ സമയം ലാഭിക്കാം.

കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ജിപിമാര്‍ക്ക് അധിക ഫണ്ട് ചോദിക്കാം. പ്രതിവര്‍ഷം 24000 പൗണ്ടായിരിക്കും ശമ്പളം.

രക്തം ശേഖരിക്കല്‍, കുത്തിവയ്പ് നടത്തില്‍, രക്ത സമ്മര്‍ദ്ദം പരിശോധിക്കല്‍, ഹൃദയമിടിപ്പ് നോക്കല്‍ എന്നിങ്ങനെ പ്രാഥമിക പരിശോധനകള്‍ ഇവര്‍ നടത്തും. ഇത് ജിപിമാര്‍ക്ക് സമയം ലാഭിക്കാനാകും.

അസിസ്റ്റന്റ് മാരുള്ളത് ജിപിമാര്‍ക്ക് ആശ്വാസമാകും. മെഡിക്കല്‍ ഹിസ്റ്ററി തയ്യാറാക്കി ഡോക്ടര്‍ക്ക് അരികിലേക്കെത്തുന്നതോടെ മികച്ച സേവനം ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യ സെക്രട്ടറി തെരേസെ കോഫെ പറഞ്ഞു.

അപേക്ഷിക്കുന്നവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ജിപിയുടെ അപ്പോയ്ന്റ്‌മെന്റ് നല്‍കാനാണ് ശ്രമം. ഗുരുതര രോഗമുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന ദിവസം തന്നെ കാണാം. പ്രൈമറി കെയര്‍ മേഖലയുടെ സേവനവും മെച്ചപ്പെടുത്തും.

വരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ബോര്‍ഡ് മീറ്റിങ്ങില്‍ അസിസ്റ്റന്റുമാരുടെ നിയമന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Other News in this category



4malayalees Recommends