സന്തോഷത്തോടെ ഊട്ടിയിലേക്കുള്ള യാത്ര ; വന്‍ ദുരന്തത്തിലേക്ക് വഴിമാറിയത് മണിക്കൂറുകള്‍ക്കുള്ളില്‍

സന്തോഷത്തോടെ ഊട്ടിയിലേക്കുള്ള യാത്ര ; വന്‍ ദുരന്തത്തിലേക്ക് വഴിമാറിയത് മണിക്കൂറുകള്‍ക്കുള്ളില്‍
ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ പുറപ്പെട്ട ഊട്ടി യാത്ര വന്‍ ദുരന്തത്തിലേക്ക് വഴിമാറിയതിന്റെ ആഘാതത്തില്‍ വിദ്യാര്‍ത്ഥികള്‍. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമടക്കം 9 പേര്‍ മരിച്ചിരുന്നു.

'ഞാന്‍ മയക്കത്തിലേക്ക് പോയിരുന്നു. അപ്പോഴാണ് സീറ്റ് വന്ന് അടിക്കുന്നതു പോലെ തോന്നിയത്. ഒരു ചേട്ടന്‍ എന്റെ മുകളിലേക്കു വന്നു വീണു. ആ ചേട്ടന്റെ ചോര എന്റെ ഉടുപ്പിലായി. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല. പക്ഷേ കൂടെ ഇരുന്ന കൂട്ടുകാരി ബസിനടിയില്‍പ്പെട്ടു. അവളെ പുറത്തെടുക്കാന്‍ പ്രയാസപ്പെട്ടു.' അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടിസി ബസിന്റെ വലതു വശത്ത് പുറകിലായി ഇടിച്ച് ഞങ്ങളുടെ ബസ് മറിഞ്ഞു. ബസില്‍ മുഴുവന്‍ ചോരയായിരുന്നു. ആദ്യം 7080 സ്പീഡിലായിരുന്നു വാഹനം പോയിരുന്നത്. പിന്നീട് ഞങ്ങള്‍ പുറകിലേക്ക് പോയിരുന്നു. നല്ല സ്പീഡിലാണ് പിന്നീട് ബസ് പോയതെന്നാണ് തോന്നുന്നത്. കാരണം ഹംപൊക്കെ ചാടുമ്പോ നല്ല കുലുക്കത്തിലായിരുന്നു. പിന്നെ ഇടിക്കുകയും മറിയുകയുമായിരുന്നു.' മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

Other News in this category4malayalees Recommends