തമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍

തമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍
തമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍. ഏറ്റവും വേഗത്തില്‍ ഇത്രയും കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. അഞ്ചാം ദിവസത്തിലേക്ക് പിന്നിടുമ്പോള്‍ 300 കോടിയാണ് ചിത്രം ലോകമൊട്ടാകെ വാരിക്കൂട്ടിയത്.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 50 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും ചിത്രം ആദ്യദിനം വാരിയത്. അമേരിക്കന്‍ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം 30 കോടി കലക്ഷന്‍ ലഭിച്ചു.

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്മാന്‍ തുടങ്ങിയ താരങ്ങള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്.

Other News in this category4malayalees Recommends