മകന്‍ വിരല്‍ കൊണ്ടു മൂക്കുപിടിച്ച് അനങ്ങാതെ കിടന്നു, മരിച്ചെന്ന് കരുതി തീ കൊളുത്തി, മുറിയില്‍ തീയിടുന്ന സമയം മകന്‍ ഇറങ്ങിയോടി ; ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മകന്‍ വിരല്‍ കൊണ്ടു മൂക്കുപിടിച്ച് അനങ്ങാതെ കിടന്നു, മരിച്ചെന്ന് കരുതി തീ കൊളുത്തി, മുറിയില്‍ തീയിടുന്ന സമയം മകന്‍ ഇറങ്ങിയോടി ; ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എന്‍ ഐ ടി കോട്ടേഴ്‌സില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ഗ്യാസ്‌കുറ്റി തുറന്ന് വിടുകയായിരുന്നു. എന്‍.ഐ.ടി കോട്ടേര്‍സില്‍ ദമ്പതികളെ ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്‍.ഐ.ടി ജീവനക്കാരായ അജയകുമാര്‍ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എത്തിയ അജയകുമാര്‍ അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ടതിന് ശേഷം കട്ടിലില്‍ കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങി കിടന്ന മകനെയും തലയണ വെച്ച് ശ്വാസം മുട്ടിച്ചു എന്നാല്‍ അപകടം മനസിലാക്കിയ കുട്ടി വിരല്‍ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു.മകനും മരിച്ചെന്ന് കരുതി അജയകുമാര്‍ തീ കൊളുത്തി. ഇയാള്‍ മുറിയില്‍ തീ ഇടുന്ന സമയം അടുക്കളയിലെ വാതില്‍ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയില്‍ പൊള്ളലേക്കുക മാത്രമാണ് ചെയ്തത്.

കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികള്‍. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഇന്നലെയാണ് ഇവരുടെ മകള്‍ വീട്ടില്‍ നിന്നും കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയത്. പൊലീസ് അസിസ്റ്റന്റ് കമ്മീഷന്‍ സുദര്‍ശന്‍, ഫയര്‍ഫോഴ്‌സ്, സി ഐ യൂസഫ് നടത്തറമ്മല്‍, കുന്ദമംഗലം എസ് ഐഅഷ്‌റഫ്, എസ് ഐ അബ്ദുറഹിമാന്‍ തുടങ്ങിയവരും സ്ഥലത്തു എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Other News in this category4malayalees Recommends