ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഐടി കണ്‍സ്ട്രക്ഷന്‍ മേഖലകളിലും തൊഴിലാളികള്‍ കുറവ് ; നാഷണല്‍ സ്‌കില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ എണ്ണം ഇരട്ടിയായി

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഐടി കണ്‍സ്ട്രക്ഷന്‍ മേഖലകളിലും തൊഴിലാളികള്‍ കുറവ് ; നാഷണല്‍ സ്‌കില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ എണ്ണം ഇരട്ടിയായി
കൂടുതല്‍ ആവശ്യക്കാരെ വേണ്ടിവരുന്ന തൊഴില്‍ മേഖലകള്‍ ആരോഗ്യ, വിദ്യാഭ്യാസ ഐടി കണ്‍സ്ട്രക്ഷന്‍ എന്നിവയാണെന്ന് നാഷണല്‍ സ്‌കില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.ഓസ്‌ട്രേലിയയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന തൊഴിലുകള്‍ തിരിച്ചറിയുകയും, ഭാവിയിലുണ്ടാകാനിടയുള്ള ആവശ്യകത വിലയിരുത്തുകയുമാണ് പട്ടികയുടെ ലക്ഷ്യം.ഉയര്‍ന്ന ഡിമാന്‍ഡുള്ള തൊഴില്‍ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളാണെന്ന് നാഷണല്‍ സ്‌കില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ദന്തഡോക്ടര്‍മാര്‍, ശിശുരോഗ വിദഗ്ധര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, സ്‌പെഷ്യലൈസ്ഡ് നഴ്‌സുമാര്‍, തീവ്രപരിചരണ എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ തുടങ്ങിയവരെയാണ് ആരോഗ്യ മേഖലയില്‍ കൂടുതലായി ആവശ്യം.

വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറിസെക്കണ്ടറി അധ്യാപകരും, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള അധ്യാപകരും ഇടം പിടിച്ചു.

ഓസ്‌ട്രേലിയില്‍ നിലവില്‍ തൊഴിലാളികളെ ആവശ്യമുള്ളതും, വരും വര്‍ഷങ്ങളില്‍ ഡിമാന്‍ഡ് ഉയരുന്നതുമായ മേഖലകളുടെ പട്ടികയില്‍ IT, നിര്‍മ്മാണ മേഖലകളും ഇടം പിടിച്ചിട്ടുണ്ട്.രജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍, സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമര്‍മാര്‍, ഏജഡ് ഡിസേബിള്‍ഡ് കെയര്‍ ജീവനക്കാര്‍, ചൈല്‍ഡ് കെയര്‍ ജീവനക്കാര്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാര്‍ എന്നീ മേഖലകളിലാണ് തൊഴിലാളി ക്ഷാമം രൂക്ഷം.ജോബ് വേക്കന്‍സി ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക കണ്ടെത്തിയിരിക്കുന്നത്.ടെക്‌നീഷ്യന്‍സ്, ട്രേഡ് തൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍സ്, ആശാരിമാര്‍, ഷെഫ്, മെക്കാനിക്കുകള്‍, മെഷിനറി ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവയാണ് മറ്റ് തൊഴില്‍ വിഭാഗങ്ങള്‍.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിച്ചതായും നാഷണല്‍ സ്‌കില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2021 ല്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്ന മേഖലകളുടെ എണ്ണം 153 ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ മേഖലകളുടെ എണ്ണം 286 ലേക്ക് ഉയര്‍ന്നു.തൊഴില്‍ പരസ്യങ്ങളുടെ എണ്ണത്തില്‍ 42% വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ഓഗസ്റ്റില്‍ പരസ്യം ചെയ്ത ജോലികളുടെ എണ്ണം 309,900 ആയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends