കാലാവസ്ഥ വ്യതിയാനത്തില്‍ താളം തെറ്റി ഗതാഗത സംവിധാനങ്ങള്‍ ; മൂന്നു സ്റ്റോപ്പുകള്‍ യാത്ര ചെയ്യാന്‍ ഒരു മണിക്കൂര്‍ ; ട്രെയ്‌നുകള്‍ റദ്ദാക്കിയതും റോഡുകള്‍ അടച്ചിട്ടതും യാത്രക്കാരെ ബാധിച്ചു

കാലാവസ്ഥ വ്യതിയാനത്തില്‍ താളം തെറ്റി ഗതാഗത സംവിധാനങ്ങള്‍ ; മൂന്നു സ്റ്റോപ്പുകള്‍ യാത്ര ചെയ്യാന്‍ ഒരു മണിക്കൂര്‍ ; ട്രെയ്‌നുകള്‍ റദ്ദാക്കിയതും റോഡുകള്‍ അടച്ചിട്ടതും യാത്രക്കാരെ ബാധിച്ചു
ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയവരെ സാരമായി ബാധിച്ച് കാലാവസ്ഥ വ്യതിയാനം. റോഡുകള്‍ അടച്ചിട്ടതും ട്രെയ്‌നുകള്‍ റദ്ദാക്കിയതും ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കി. ആറുമണിയ്ക്ക് എട്ടോളം റോഡുകളാണ് അടച്ചിട്ടതായി അറിയിപ്പു വന്നത്. അതി ശക്തമായ മഴയില്‍ പല ഭാഗത്തും വെള്ളക്കെട്ടാണ്.

ട്രെയ്ന്‍ ലൈനുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ പലതും റദ്ദാക്കി. മൂന്നു സ്റ്റോപ്പുകള്‍ കവര്‍ ചെയ്യാന്‍ ഒരു മണിക്കൂറിലേറെ എടുത്തതായി യാത്രക്കാര്‍ പരാതി പറയുന്നു.

ട്രെയ്ന്‍ ട്രാക്കില്‍ വെള്ളം കയറിയതോടെ ഹാര്‍ബര്‍ ബ്രിഡ്ജില്‍ ട്രെയ്ന്‍ കുടുങ്ങിയത് ഒരു മണിക്കൂറാണ്. ട്രാക്കിലെ വെള്ളപ്പൊക്കവും മോശം കാലാവസ്ഥയും ട്രെയ്ന്‍ ഗതാഗതത്തെ ബാധിച്ചതായി സിഡ്‌നി ട്രെയ്ന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. യാത്രയുടെ സമയം നീണ്ടതും നീണ്ട ക്യൂവും സ്ഥിര യാത്രക്കാരെ വലച്ചു.

Other News in this category

4malayalees Recommends