'മിയ'; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു

'മിയ'; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു
നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ) പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇസ്ലാമിക് കല, ചരിത്രം, സംസ്‌കാരം എന്നിവ വിളിച്ചോതുന്ന 18 ആധുനികവല്‍ക്കരിച്ച ഗാലറികളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്.

ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖുര്‍ ആന്റെ കയ്യെഴുത്തു പ്രതികള്‍, ഇസ്ലാമിക് കാലഘടത്തില്‍ വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു പാത്രങ്ങള്‍, ആയുധങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍ എന്നിവ നേരിട്ട് കാണാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, യുവജന കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Other News in this category



4malayalees Recommends