വിക്ടോറിയയ്ക്കും, എന്‍എസ്ഡബ്യുവിനും പുതിയ കൊടുങ്കാറ്റ് മുന്നറിയിപ്പ്; ചുഴലിക്കാറ്റിനും സാധ്യത; കനത്ത മഴയും, ഇടിമിന്നലും അകമ്പടിയേകും; കാലാവസ്ഥ ദുരിതം തീര്‍ക്കുന്നു

വിക്ടോറിയയ്ക്കും, എന്‍എസ്ഡബ്യുവിനും പുതിയ കൊടുങ്കാറ്റ് മുന്നറിയിപ്പ്; ചുഴലിക്കാറ്റിനും സാധ്യത; കനത്ത മഴയും, ഇടിമിന്നലും അകമ്പടിയേകും; കാലാവസ്ഥ ദുരിതം തീര്‍ക്കുന്നു

വിക്ടോറിയ, എന്‍എസ്ഡബ്യു എന്നിവിടങ്ങളില്‍ കനത്ത കൊടുങ്കാറ്റ് സൂപ്പര്‍സെല്‍ കടന്നുപോകാന്‍ ഇടയുള്ളതായി മുന്നറിയിപ്പ്. ഈ വഴിയില്‍ ചുഴലിക്കാറ്റും എത്തിക്കുന്നതിനാല്‍ 'ട്രിപ്പിള്‍' കാലാവസ്ഥാ ഭീഷണിയാണ് രാജ്യത്തെ ജനസംഖ്യയേറിയ മേഖലകള്‍ നേരിടുന്നത്.


വിക്ടോറിയയിലെ വെസ്റ്റ്, സെന്‍ഡ്രല്‍ മേഖലകളിലായി ശക്തമായ മഴയും, ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ മോശം കാലാവസ്ഥ സൗത്ത് എന്‍എസ്ഡബ്യു വരെ നീളാനും ഇടയുണ്ട്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ടൊര്‍ണാഡിക് സൂപ്പര്‍സെല്ലുകള്‍ എത്തിച്ചേരാനും ഈ മേഖലകളില്‍ കനത്ത കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഒന്നോ, രണ്ടോ കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടാല്‍ ഇത് ഏതാനും ചുഴലിക്കാറ്റുകള്‍ക്കും കാരണമാകും, വിദഗ്ധര്‍ പറയുന്നു.

എക്വാ, ബെന്‍ഡിംഗോ, ഡെയില്‍സ്‌ഫോര്‍ഡ്, ബാല്ലാറാറ്റ്, ഹാമില്‍ടണ്‍, മില്‍ഡുറ, സ്വാന്‍ ഹിന്‍ എന്നിവിടങ്ങളിലെ സമൂഹങ്ങള്‍ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കനത്ത കാറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കും.

വെള്ളിയാഴ്ച രാവിലെയോടെയാകും കൊടുങ്കാറ്റ് ഭീഷണി അകലുക. 30 മുതല്‍ 50 എംഎം വരെ മഴയാണ് സ്‌റ്റേറ്റില്‍ ദിവസേന പ്രതീക്ഷിക്കുന്നത്.
Other News in this category



4malayalees Recommends