കാനഡ ഇമിഗ്രേഷന്‍; അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പദ്ധതി ഉടന്‍ പുറത്തുവിടും; വരുംവര്‍ഷങ്ങളിലെ കുടിയേറ്റത്തിന്റെ തോത് വ്യക്തമാകും

കാനഡ ഇമിഗ്രേഷന്‍; അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പദ്ധതി ഉടന്‍ പുറത്തുവിടും; വരുംവര്‍ഷങ്ങളിലെ കുടിയേറ്റത്തിന്റെ തോത് വ്യക്തമാകും

ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ വര്‍ഷാവര്‍ഷം ഇമിഗ്രേഷന്‍ ലെവല്‍സ് പദ്ധതി പ്രസിദ്ധീകരിക്കാറുണ്ട്. ഇതില്‍ നിന്നുമാണ് ഓരോ വര്‍ഷവും എത്ര കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുമെന്ന് വ്യക്തത ലഭിക്കുക. ഇക്കണോമിക് ക്ലാസ്, ഫാമിലി ക്ലാസ്, ഹ്യുമാനിറ്റേറിയന്‍ ക്ലാസ് പ്രോഗ്രാമുകളിലായി ഇമിഗ്രേഷന്‍ ബ്രേക്ക്ഡൗണ്‍ കണക്കുകള്‍ ഉള്‍പ്പെടെ 3 വര്‍ഷത്തെ പദ്ധതിയാണ് ഇതില്‍ വ്യക്തമാക്കുക.


ഈ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ 2023, 2024, 2025 വര്‍ഷങ്ങളിലെ പ്രവചനങ്ങളാണ് ഉള്‍പ്പെടുത്തുക. കാനഡയിലെ ഇമിഗ്രേഷന്‍ നിബന്ധനയായ ഇമിഗ്രേഷന്‍ & റെഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഓരോ വര്‍ഷവും നവംബര്‍ 1-നകം ഇത് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നു.

നേരത്തെ 2021 സെപ്റ്റംബറിലാണ് ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രഖ്യാപിച്ചത്. 2022ല്‍ എല്ലാ ഇമിഗ്രേഷന്‍ ക്ലാസുകളിലുമായി 431,645 പുതിയ പെര്‍മനന്റ് റസിഡന്റ്‌സിനെ കൊണ്ടുവരാനാണ് കാനഡയുടെ ലക്ഷ്യം. ഇത് 2024-ഓടെ 451,000 പുതിയ പെര്‍മനന്റ് റസിഡന്റ്‌സായി ഉയരും.
Other News in this category



4malayalees Recommends