യുക്രെയ്ന്‍ യുദ്ധം ; രാജ്യങ്ങള്‍ക്ക് കാട്ടുനിയമം ഭൂഷണമല്ലെന്ന് യുഎഇ

യുക്രെയ്ന്‍ യുദ്ധം ; രാജ്യങ്ങള്‍ക്ക് കാട്ടുനിയമം ഭൂഷണമല്ലെന്ന് യുഎഇ
സംഘര്‍ഷം രൂക്ഷമായിരിക്കേ യുക്രെയ്‌നിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഡോ അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം മുഴുവന്‍ അനുഭവിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ രാഷ്ട്രീയ പരിഹാരം ആയിട്ടില്ല. ഇരുപക്ഷത്തും ആയിരിക്കാന്‍ പല രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. നിയമങ്ങള്‍ക്കൊപ്പമാണ് രാജ്യാന്തര സമൂഹമുള്ളത്. കാട്ടുനിയമം ഒരു രാജ്യത്തിനും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends