യുഎഇയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി മൂന്നുവര്‍ഷമെന്ന നിയന്ത്രണം നീക്കുന്നു

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി മൂന്നുവര്‍ഷമെന്ന നിയന്ത്രണം നീക്കുന്നു


യുഎഇയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി മൂന്നുവര്‍ഷമെന്ന നിയന്ത്രണം തൊഴില്‍മന്ത്രാലയം ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണാപത്രം നിശ്ചിത കാലത്തേക്ക് തൊഴില്‍ കരാറുണ്ടാക്കണം. എന്നാല്‍ പരമാവധി കാലാവധിക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിക്കില്ല.

യുഎഇയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പരമാവധി മൂന്നുവര്‍ഷത്തേക്കാണ് തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ കരാര്‍ സാധ്യമായിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് ദീര്‍ഘകാലത്തേക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കരാറുണ്ടാക്കാം.


Other News in this category



4malayalees Recommends