വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ പരിപൂര്‍ണ്ണ നഗ്‌നനായി പൈലറ്റ് പോണ്‍ വീഡിയോ കണ്ട സംഭവം ; വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ് ; സംഭവത്തില്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ നടപടിയെടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് പരാതിക്കാരി

വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ പരിപൂര്‍ണ്ണ നഗ്‌നനായി പൈലറ്റ് പോണ്‍ വീഡിയോ കണ്ട സംഭവം ; വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ് ; സംഭവത്തില്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ നടപടിയെടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് പരാതിക്കാരി
വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ പരിപൂര്‍ണ്ണ നഗ്‌നനായി പൈലറ്റ് പോണ്‍ വീഡിയോ കണ്ട സംഭവത്തില്‍ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്. യുഎസ് വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് കമ്പനി മുന്‍ പൈലറ്റായിരുന്ന യുവതി കോടതിയെ സമീപിച്ചത്.

2020 ഓഗസ്റ്റിലെ വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ നടന്ന സംഭവത്തില്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ നടപടിയെടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നാരോപിച്ചാണ് പൈലറ്റ് കൂടിയായ യുവതി നിയമനടപടിക്കൊരുങ്ങുന്നത്. ഫിലാല്‍ഡല്‍ഫിയില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് പറന്ന വിമനത്തിലാണ് പൈലറ്റ് മൈക്കല്‍ ഹാക്കിന്റെ ഭാഗത്ത് നിന്നും ഞെട്ടിക്കുന്ന പെരുമാറ്റം ഉണ്ടായതെന്ന് യുവതി വ്യക്തമാക്കി.

വിമാനത്തിന്റെ കോക്ക്പിറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ ശേഷം ഹാക്ക് സ്വയം നഗനായി ലാപ് ടോപ്പില്‍ പോണ്‍ വീഡിയോ കാണുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്റെ അവസാന ഡ്യൂട്ടിയാണ് ഇന്നത്തെ എന്നും വിരമിക്കുന്നതിന് ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഇങ്ങനെ പ്രവര്‍ത്തിച്ചത്.

കോക്പ്റ്റില്‍ മോശം രീതിയില്‍ പ്രവര്‍ത്തിച്ച ഹാക്ക് തന്നോട് അപമര്യാദയായി പെരുമാറിയില്ലെന്ന് യുവതി പറഞ്ഞു. പരാതിയില്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ കമ്പനി തയാറായില്ല. വിശദമായ പരിശോധനയില്‍ ഹാക്കിന്റേത് അവസാന ഡ്യൂട്ടി ആയിരുന്നില്ല അന്നത്തേതെന്ന് വ്യക്തമായി. 2021 മെയ് മാസത്തില്‍ ഹാക്ക് കുറ്റം സമ്മതിച്ചു. യുഎസ് കോടതി ഹാക്കിനെ ഒരു വര്‍ഷത്തെ നല്ല നടപ്പിനും 5,000 ഡോളര്‍ പിഴയും വിധിച്ചു. ഇതിന് പിന്നാലെയാണ് വനിത പൈലറ്റായ യുവതി വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്Other News in this category4malayalees Recommends