ന്യൂ ജേഴ്‌സിയില്‍ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ന്യൂ ജേഴ്‌സിയില്‍ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി  ആഘോഷിച്ചു
ന്യൂ ജേഴ്‌സി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തല സമാപന ആഘോഷങ്ങള്‍

ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തി. മിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബെറ്റ്‌സി കിഴക്കെപുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലിവോണ്‍ മാന്തുരുത്തില്‍, ജെസ്‌വിന്‍ കളപുരകുന്നുമ്പുറം, സിജോയ് പറപ്പള്ളില്‍, ഫിനി മാന്തുരുത്തില്‍, നെവില്‍ മുതലപീടികയില്‍, ജൂബി കിഴക്കേപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഇടവകയില്‍ നിന്നുള്ള മുന്‍കാല മിഷന്‍ ലീഗ് ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.


പുതിയ മിഷന്‍ ലീഗ് ഭാരവാഹികളായി ജോനാഥന്‍ കുറുപ്പനാട്ട് (പ്രസിഡന്റ്), ആന്‍ലിയാ കൊളങ്ങയില്‍ (വൈസ് പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (സെക്രട്ടറി), അലീഷാ പോളപ്രയില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


Other News in this category4malayalees Recommends