സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2022 : തീം സോങ്ങ് പ്രകാശനം ചെയ്തു

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2022 : തീം സോങ്ങ് പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2022നോടനുബന്ധിച്ചുള്ള തീം സോംങ്ങിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളായ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റോയ് പുത്തൂര്‍ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ഫാ. അനുപ് ജോസഫ് ഈപ്പന്‍ ചെന്നൈയാണ്. ഇടവക ട്രസ്റ്റീ സാബു ഏലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍കണ്‍വീനര്‍ ബിനു ബെന്ന്യാം, ജോയിന്റ് ജനറല്‍കണ്‍വീനര്‍ തോമസ് മാത്യൂ, ഫിനാന്‍സ്‌കണ്‍വീനര്‍ മനോജ് തോമസ്, പ്രോഗ്രാംകണ്‍വീനര്‍ വര്‍ഗീസ് ജോസഫ്, പബ്‌ളിസിറ്റികണ്‍വീനര്‍ സിബി അലക്‌സാണ്ടാര്‍, പബ്‌ളിസിറ്റി ജോയിന്റ്കണ്‍വീനര്‍ ജേക്കബ് റോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Other News in this category4malayalees Recommends