ക്‌നാനായ റീജിയണ്‍ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം

ക്‌നാനായ റീജിയണ്‍ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെട്ട ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ക്‌നാനായ റീജിയണ്‍ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം.


ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ പതാക ഉയര്‍ത്തി കൊണ്ട് രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് പതാകകള്‍ സമ്മേളന നഗരിയില്‍ പ്രതിഷ്ഠിച്ചു. ഫൊറോനാ പ്രതിനിധികളായ ജൂഡ് ചേത്തലില്‍, ബെറ്റ്‌സി കിഴക്കേപ്പുറം, ജെസ്‌നി മറ്റംപറമ്പത്ത്, മേഘന്‍ മംഗലത്തേട്ട്, സാന്ദ്രാ മൂകഞ്ചത്തിയാല്‍ എന്നിവര്‍ പതാക വഹിച്ചു.


രാവിലെ വിശുദ്ധ കുര്‍ബാനക്ക് ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം പറഞ്ഞു . ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. തോമസ് ആദോപ്പിള്ളില്‍ വചന സന്ദേശം നല്‍കി.


തുടര്‍ന്ന് പ്ലാറ്റിനം ജൂബിലി സമാപനം ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റും റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസറുമായ സിജോയ് പറപ്പള്ളില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ സ്വാഗതവും റീജിയണല്‍ സെക്രട്ടറി ജെയിംസ് കുന്നശ്ശേരി നന്ദിയും പറഞ്ഞു.


ഉച്ച കഴിഞു നടന്ന ഇരുചക്ര വാഹന വിളംബര ജാഥാ ഫാ. എബ്രഹാം കളരിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്‌നാനായ റീജിയണിലെ ആയിരക്കണക്കിന് കുട്ടികള്‍ അണിനിരന്നു. ഫാ. ജോബി പൂച്ചുകണ്ടത്തില്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മിഷന്‍ ലീഗ് റീജിയണല്‍ ഭാരവാഹികള്‍ മുന്‍നിരയില്‍ റാലി നയിച്ചു. ഇവര്‍ക്ക് പിന്നിലായി, പ്ലാറ്റിനം ജൂബിലിയെ പ്രതിനിധാനം ചെയ്ത് 75 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും പരമ്പതാഗത വേഷവിധാനത്തിലും 75 വനിതകള്‍ മുത്തുക്കുടകള്‍ വഹിച്ചും 75 പുരുഷന്മാര്‍ മിഷന്‍ ലീഗ് പതാകകള്‍ വഹിച്ചും അണിനിരന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക്, റ്റാമ്പാ, സാന്‍ ഹുസേ ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും ഡാളസ്, സാന്‍ അന്റോണിയോ, ഹൂസ്റ്റണ്‍ ഇടവകളില്‍ നിന്നുള്ള മുഴുവന്‍ മിഷന്‍ ലീഗ് അംഗങ്ങളും പങ്കെടുത്തു. വിവിധ വാദ്യമേളങ്ങള്‍, ചലന ദൃശങ്ങള്‍ എന്നിവ റാലിക്ക് കൊഴുപ്പേകി.


തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുത്ത മെഗാ മാര്‍ഗം കളിയും, മെഗാ നടവിളിയും അരങ്ങേറി.


ശനിയായാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വരെ 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' നടന്നു. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് നേതാക്കന്മാര്‍ പങ്കെടുത്തു. നേതൃത്വ പരിശീലന ശില്പശാല, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രഗല്‍ഭരുമായുള്ള സംവാദങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.


ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചത്. ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷന്‍ ലീഗ് വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസിയ എസ്.ജെ.സി., ഓര്‍ഗനൈസര്‍ ഷീബ താന്നിച്ചുവട്ടില്‍, ഭാരവാഹികള്‍, ഇടവക കൈകാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതബോധന അദ്ധ്യാപകര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.


Other News in this category4malayalees Recommends