പരിശുദ്ധ ബാവാതിരുമേനിയ്ക്ക് കുവൈറ്റില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി

പരിശുദ്ധ ബാവാതിരുമേനിയ്ക്ക് കുവൈറ്റില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ ആശിര്‍വദിക്കുവാന്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് മഹാഇടവകയുടെ നേതൃത്വത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.


കല്ക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയും പരിശുദ്ധ പിതാവിനോടൊപ്പം കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, കുവൈറ്റിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരായ ഫാ. എബ്രഹാം പി.ജെ., ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോണ്‍ ജേക്കബ്, സഭാ മാനേജിംഗ് കമ്മിറ്റിയംങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കല്‍, പോള്‍ വര്‍ഗീസെ, ഭദ്രാസന കൗണ്‍സിലംഗം ദീപക് പണിക്കര്‍, ഷാജി വര്‍ഗീസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബിനു ബെന്ന്യാം, ഇടവക ഭരണസമിതിയംഗങ്ങള്‍, പ്രാര്‍ത്ഥനാ യോഗ സെക്രട്ടറിമാര്‍, ഹാര്‍വെസ്റ്റ് കണ്‍വീനേഴ്‌സ്, ആത്മീയജീവകാരുണ്യപ്രസ്ഥാന ഭാരവാഹികള്‍, എന്നിവര്‍ ചേര്‍ന്ന് പൂക്കളുടെയും, കത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടെ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു.

Other News in this category



4malayalees Recommends