വീഡിയോ ഗെയിം കളിക്കുന്നത് തടസപ്പെടുത്തി; 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് നട്ടെല്ലു തകര്‍ത്ത് കൊലപെടുത്തി ; മാരകമായ വിഷ മിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി

വീഡിയോ ഗെയിം കളിക്കുന്നത് തടസപ്പെടുത്തി; 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് നട്ടെല്ലു തകര്‍ത്ത് കൊലപെടുത്തി ; മാരകമായ വിഷ മിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി
ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നട്ടെല്ല് തകര്‍ത്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍, 2002 ല്‍ വധശിക്ഷയ്ക്കു വിധിച്ച ബെഞ്ചമിന്‍ കോളിന്റെ ശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി.

വീഡിയോ ഗെയിം കളിക്കുന്നത് തടസ്സപ്പെടുത്തിയതിന് ആണ് കുട്ടിയെ ദാരുണമായി കൊലപെടുത്തിയത്.

മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് ബെഞ്ചമിന്‍ കോളിന്റെ വധശിക്ഷ നടപ്പാക്കിയത്. മകളെ കൊല്ലുമ്പോള്‍ 57 വയആയിരുന്നു പ്രതിക്ക്. ഇയാള്‍ കടുത്ത മാനസിക രോഗത്തിന് അടിമയായിരുന്നുവെന്ന വാദം കോടതി തള്ളി.

രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. വധശിക്ഷ കാത്തുകഴിയുന്ന 25 പ്രതികളില്‍ രണ്ടാമത്തെയാളുടെ വധശിക്ഷയാണ് ഒക്ലഹോമയില്‍ നടപ്പാക്കിയത്. അതേസമയം, വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യത്തു വന്‍ പ്രതിഷേധം തുടരുകയാണ്.

Other News in this category



4malayalees Recommends