യുവതിയെ ഭര്‍ത്താവ് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി ; അത്ഭുതകരമായി മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെട്ട് 42 കാരി

യുവതിയെ ഭര്‍ത്താവ് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി ; അത്ഭുതകരമായി മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെട്ട് 42 കാരി
വാഷിംഗ്ടണില്‍ ഭര്‍ത്താവ് സ്ത്രീയെ കുത്തിയ ശേഷം ജീവനോടെ കുഴിച്ചുമൂടി. പക്ഷേ, അത്ഭുതകരമായി യുവതി രക്ഷപ്പെട്ടു. യംഗ് ആന്‍ എന്ന 42 കാരിക്കാണ് ഭര്‍ത്താവിന്റെ ക്രൂരമായ അതിക്രമങ്ങളേറ്റ് വാങ്ങേണ്ടി വന്നത്. ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സിയാറ്റിലില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ നിന്നും സഹായം തേടിയുള്ള വിളി വന്നത്.

ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

അവളുടെ കഴുത്തിലും മുഖത്തും കാലിലും അപ്പോഴും ടേപ്പ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. കാലിലും കൈകളിലും തലയിലും വലിയ മുറിവുകളേറ്റിരുന്നു. അവളുടെ വസ്ത്രങ്ങളും തലമുടിയുമെല്ലാം ചളിയില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു എന്നും അതില്‍ പറയുന്നു.

ഞായറാഴ്ച വൈകീട്ട് ഭര്‍ത്താവ് ചായ് ക്യോംഗ് ആന്‍ എന്ന 53 കാരന്‍ അവളെ അക്രമിക്കുകയായിരുന്നു. വീട്ടില്‍ കയറി വന്ന ചായ് വിവാഹമോചനവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തമ്മിലടിയായി.ഉപദ്രവം തുടങ്ങിയതോടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് 911 ലേക്ക് വിളിക്കാന്‍ ശ്രമിച്ചു, എമര്‍ജന്‍സി കോണ്ടാക്ട് നമ്പറിലേക്ക് വിവരം അയക്കാന്‍ ശ്രമിച്ചു എന്നും യംഗ് പറയുന്നു. പിന്നാലെ, ചായ് അവരെ ഗാരേജിലേക്ക് വലിച്ചിഴച്ചു. ഒരു ചുറ്റികയെടുത്ത് അവളുടെ വാച്ച് അടിച്ച് പൊട്ടിച്ചു.

യംഗിനെ വെട്ടുകയും ശേഷം ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തു. അതിന് ശേഷം അതിന് മുകളില്‍ ഒരു വലിയ മരവും വച്ചാണ് അയാള്‍ പോയത്. അവര്‍ അതിനകത്ത് നിന്നും ശ്വാസമെടുക്കുകയും കഷ്ടപ്പെട്ട് തന്റെ ദേഹത്ത് ഒട്ടിച്ചിരിക്കുന്ന ടേപ്പ് അഴിച്ച് മാറ്റുകയും ചെയ്തു. അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് കഷ്ടപ്പെട്ട് അരമണിക്കൂറോളം ഓടി. ശേഷമാണ് അവര്‍ക്ക് ഒരു വീട് കണ്ടെത്താനായത്. അവിടെ വീട്ടുകാരോട് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. പൊലീസ് പിന്നീട് യുവതിയെ കുഴിച്ചുമൂടിയ കുഴി കണ്ടെത്തി. അവിടെ വച്ച് അവരെ ബന്ധിക്കാനുപയോഗിച്ചിരുന്നു വസ്തുക്കളും കണ്ടെടുത്തു. ഒരുപാട് തെരച്ചിലുകള്‍ക്കൊടുവില്‍ ഒടുവില്‍ പൊലീസ് ചായ് യെയും കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കയാണ്.

Other News in this category



4malayalees Recommends