പ്രായത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ ചര്‍ച്ചയായി ജോ ബൈഡന്റെ വാക്കുകള്‍ ; എനിക്ക് ഇപ്പോഴും നല്ല വേഗമില്ലേയെന്ന് !!

പ്രായത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ ചര്‍ച്ചയായി ജോ ബൈഡന്റെ വാക്കുകള്‍ ; എനിക്ക് ഇപ്പോഴും നല്ല വേഗമില്ലേയെന്ന് !!
പ്രായത്തെ കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെ 2024 ല്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ആ തീരുമാനം പരസ്യമായി എടുത്തു കഴിഞ്ഞാല്‍ നിയന്ത്രണങ്ങളുടെ നീണ്ട പരമ്പര തന്നെ ആരംഭിക്കും. പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ഞാന്‍ എന്നെ സ്ഥാനാര്‍ത്ഥിയായി കണക്കാക്കൂ. അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.

2024 ലെ ക്യാമ്പെയ്‌നെ കുറിച്ച് ഔപചാരികമായി തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഇതാണ് തന്റെ ആഗ്രഹം ,അദ്ദേഹം വ്യക്തമാക്കി.

വോട്ടര്‍മാര്‍ക്ക് തന്റെ പ്രായത്തെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നല്ലത് തന്നെ നിരീക്ഷിക്കുകയാണ്. എന്താ എന്റെ വേഗം കുറയുന്നുണ്ടോ ? ബൈഡന്‍ ചോദിച്ചു.

ഇടക്കാല പ്രചാരണ വര്‍ഷത്തിലുടനീളം ചില ഡെമോക്രാറ്റുകള്‍ ബൈഡന്‍ വീണ്ടും മത്സരിക്കുന്നതിനെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. അടുത്ത മാസം 80 വയസ്സു തികയുന്നുവെന്ന് കാണിച്ചാണ് വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ബൈഡന്റെ വിരമിക്കല്‍ ആവശ്യവും ശക്തമായേക്കും.

Other News in this category



4malayalees Recommends