സെന്റ് ബസേലിയോസ് ചാപ്പലിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു

സെന്റ് ബസേലിയോസ് ചാപ്പലിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു
കുവൈറ്റ് : ജിലീബ് പ്രദേശത്ത് പുതിയതായി സ്ഥാപിച്ച സെന്റ് ബസേലിയോസ് ചാപ്പലിന്റെ കൂദാശ കര്‍മ്മം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സഹകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, മറ്റ് ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വികാരിമാര്‍, ഹൃസ്വസന്ദര്‍ശനത്തിനെത്തിയ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ കീഴിലുള്ള രണ്ടാമത് ചാപ്പലാണിത്.

Other News in this category4malayalees Recommends