ട്രംപിനെ ട്വിറ്ററില്‍ തിരിച്ചു കൊണ്ടുവരുമോ ? ഇലോണ്‍ മസ്‌ക് നല്‍കിയ മറുപടിയിങ്ങനെ

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചു കൊണ്ടുവരുമോ ? ഇലോണ്‍ മസ്‌ക് നല്‍കിയ മറുപടിയിങ്ങനെ
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് വിലക്കേര്‍പ്പെടുത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തിരിച്ചെത്തിക്കുമോ എന്നത്. ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മസ്‌ക്. എന്നാല്‍ അല്‍പ്പം പരിഹാസ രൂപത്തിലാണ് മറുപടിയെന്ന് മാത്രം.

ട്രംപ് തിരികെയെത്തുമോ എന്ന് ചോദിക്കുന്ന സമയത്തെല്ലാം എനിക്ക് ഒരു ഡോളര്‍ കിട്ടിയിരുന്നെങ്കില്‍ ട്വിറ്റര്‍ ഒരു വലിയ നാണയ നിധിയായി മാറിയേനെ, മസ്‌ക് ട്വീറ്റ് ചെയ്തു.

അതേസമയം മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്റര്‍ ഇപ്പോള്‍ വിവേകമുള്ള കൈകളിലായെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും ഇനി അത് തീവ്ര ഇടത് ഭ്രാന്തന്മാര്‍ നയിക്കില്ലെന്നുമായിരുന്നു ട്രംപ് തന്റെ സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ പ്രതികരിച്ചത്.

2021 ജനുവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാപിറ്റോള്‍ ഹില്‍ ആക്രമണത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രമ്പിന് വിലക്കേര്‍പ്പെടുത്തിയത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ ചെയ്തതിന് ട്രംപിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിന് മറുപടിയായ ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സ്വന്തമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുകയാണ് ട്രംപ്.

Other News in this category



4malayalees Recommends