കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിലച്ച് അബോധാവസ്ഥയിലായി ; രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിലച്ച് അബോധാവസ്ഥയിലായി ; രോഗിക്ക്  21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി
കാല്‍മുട്ടിലെയും കാലിലേയും ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ച് അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡാലസ് കൗണ്ടി ജൂറി വിധിച്ചു. കാര്‍ലോസ് റോഹാഡ് (32) എന്ന യുവാവാണ് അബോധാവസ്ഥയില്‍ കഴിയുന്നത്.

ക്രിസ്മസ് ലൈറ്റിടുന്നതിനിടെ ഏണിയില്‍ കയറുമ്പോള്‍ താഴെ വീണ് കാല്‍മുട്ടിനും കാലിനും പരുക്കേറ്റിരുന്നു. 2017 ഒക്ടോബറിലാണ് സംഭവം. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അടുത്ത ദിവസം കാര്‍ലോസിനെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കുറയുകയും തലച്ചോറിലേക്ക് ഓക്‌സിജന്‍ കിട്ടാതെ വരികയും ചെയ്തതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു. കിടപ്പായി. കടുംബം പരാതി നല്‍കിയതോടെയാണ് നടപടി.

ശസ്ത്രക്രിയയുടെ സമയത്ത് രക്ത സമ്മര്‍ദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ പോയതാണ് കാരണം. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ രക്ത സമ്മര്‍ദ്ദ നില സാധാരണ നിലയിലായിരുന്നുവെന്ന് കള്ള റെക്കോര്‍ഡ് ഉണ്ടാക്കിയെന്നും ജൂറിക്കെതിരെ വിമര്‍ശനമുയര്‍ന്നു. ഇലക്ട്രോണിക് റെക്കോര്‍ഡുകള് നശിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

Other News in this category



4malayalees Recommends