ചിക്കാഗോ: ചിക്കാഗോയിലെ മാര്‍തോമാ സ്ലീഹാ കത്തീഡ്രലില്‍ ഒക്ടോബര്‍ മാസത്തെ കൊന്ത നമസ്‌കാരം ഭക്തിപൂര്‍വം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാര്‍ഡുകളില്‍ ഭക്തിപൂര്‍വം ആഘോഷിച്ച കൊന്ത നമസ്‌കാരം ഒക്ടോബര്‍ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു.
ആഗോള കത്തോലിക്കാ സഭ ഓക്ടോബര്‍ മാസം കൊന്ത മാസമായി ആചരിച്ചു വരുന്നു. 1569ല്‍ പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പയാണ് കൊന്ത നമസ്‌കാരം കത്തോലിക്കാ സഭയില്‍ ആരംഭം കുറിച്ചത്. കൊന്ത നമസ്‌കാരത്തിന് അന്‍പത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്റെ രഹസ്യം, ദുഃഖത്തിന്റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കെന്ത നമസ്‌കാരത്തിന് ഉപയോഗിചിരുന്നത്. എന്നാല്‍, 2002ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കുടി കൊന്ത നമസ്‌കാരത്തില്‍ ഉള്‍പ്പെടുത്തി.
പതിവിന് വിപരീതമായി ഈ വര്‍ഷം ഇടവകയിലെ പതിമൂന്ന് വാര്‍ഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ കൊടുത്തു വിടാന്‍ വികാരി ഫാ തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോബി ജോസഫും ഇടവക കമ്മറ്റിയും തിരുമാനിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധ കുര്‍ബാനയും കുര്‍ബാന സ്വീകരണവും സാധ്യമാകാതിരുന്ന സാഹചാര്യത്തില്‍ ദൈവജനം ആശ്രയിച്ചിരുന്നത് ജപമാലയെ മാത്രമാണ്. പള്ളിയുടെ തീരുമാനത്തെ ദൈവജനം കുപ്പുകൈകളുമായി ഭക്തിയോടെ എതിരേറ്റു.
പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ ഇടവകയിലെ പതിമൂന്ന് വാര്‍ഡുകളിലും ഭക്തിപുരസരം സ്വീകരിച്ച് ഓരോ വാര്‍ഡിലേയും പത്ത് ഭവനങ്ങളില്‍ പ്രതിഷ്ഠിച്ച് പത്ത് ദിവസം കൊന്ത നമസ്‌കാരം ഭക്തിപൂര്‍വം ചൊല്ലി പരിശുദ്ധ ദൈവമതാവിന് തങ്ങളെയും ലോകം മുഴുവണയും അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. എല്ലാ വാര്‍ഡുകളിലും അഭൂതപൂര്‍വമായ ദൈവജന പങ്കാളിത്തം ഉണ്ടായിരുന്നു.
എല്ലാ വാര്‍ഡുകാരും മാതാവിന്റെ തിരുസ്വരുപങ്ങള്‍ ദോവലായത്തില്‍ തിരികെ കൊണ്ടു വന്ന് പ്രത്യേകം തായ്യറാക്കിയിരിരുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു.
ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകിട്ട് 6.15 ന് ആഘോഷമായ കൊന്ത നമസ്‌കാരം നടത്തിയതിനു ശേഷം തക്കല തുപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രജന്ദ്രന്‍ മുഖ്യകാര്‍മികനായി വി. കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, ഇടവക അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ദിവ്യബലിയ്ക്ക് ശേഷം പരിശുദ്ധ അമ്മയുടെ പതിമുന്ന് തിരുസ്വരൂപങ്ങളും വഹിച്ച്, മെഴുകുതിരിയേന്തി ദേവലായത്തില്‍ നിന്ന് മതാവിന്റെ ഗ്രോട്ടേയിലേക്ക് ഭക്തിനിര്‍ബരമായ പ്രദക്ഷിണം നടത്തി.
വാര്‍ത്ത: ജോര്‍ജ് അമ്പാട്ട്