പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 120!ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 നവംബര്‍ 3, 4 തീയതികളില്‍ ഭക്തിപുരസ്സരം കൊണ്ടാടി.

ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് 3!ാം തീയതി വൈകിട്ട് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന സന്ധ്യാനമസ്‌ക്കാരത്തിനും, റാസയ്ക്കും, 4!ാം തീയതി വെള്ളിയാഴ്ച്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നേര്‍ച്ച വിതരണത്തോടു കൂടി ചടങ്ങുകള്‍ സമാപിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി.

Other News in this category4malayalees Recommends