ഗ്രീന്‍പാസും മാസ്‌കും ഇനി വേണ്ട ; യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ഗ്രീന്‍പാസും മാസ്‌കും ഇനി വേണ്ട ; യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
രണ്ടര വര്‍ഷമായി നിലവിലുള്ള മിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപനം. തിങ്കളാഴ്ച രാവിലെ ആറു മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരികയെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.

പൊതു സ്ഥലങ്ങളിലേയും പരിപാടികളിലും പ്രവേശനത്തിന് അല്‍ഹുസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ല. മാസ്‌ക് ധരിക്കുന്നതിലും ഇളവുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനത്തിലും മാത്രം മാസ്‌ക് മതി. ആരാധനാലയങ്ങളിലും ഇനി മാസ്‌ക് വേണ്ട. കോവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ തുടരണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല.

Other News in this category



4malayalees Recommends