ഖലിസ്ഥാനിവാദികളുടെ വിദ്വേഷ ബാനറുകള്‍ നീക്കം ചെയ്യണം; ക്ഷേത്രത്തിലെത്തിയ ബ്രാംപ്ടണ്‍ മേയറെ ചോദ്യം ചെയ്ത് വിഷമിപ്പിച്ച് ഹിന്ദു സമൂഹം; സദസ്സ് എതിരായതോടെ ഇന്ത്യാവിരുദ്ധ മേയര്‍ നാണംകെട്ടു

ഖലിസ്ഥാനിവാദികളുടെ വിദ്വേഷ ബാനറുകള്‍ നീക്കം ചെയ്യണം; ക്ഷേത്രത്തിലെത്തിയ ബ്രാംപ്ടണ്‍ മേയറെ ചോദ്യം ചെയ്ത് വിഷമിപ്പിച്ച് ഹിന്ദു സമൂഹം; സദസ്സ് എതിരായതോടെ ഇന്ത്യാവിരുദ്ധ മേയര്‍ നാണംകെട്ടു

ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് ഖലിസ്ഥാന്‍ ഹിതപരിശോധന നടത്താന്‍ അനുമതി നല്‍കിയതില്‍ കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ പാട്രിക് ബ്രൗണിനെ ചോദ്യം ചെയ്ത് ഹിന്ദു സമൂഹം. ക്ഷേത്രത്തില്‍ എത്തിയ ബ്രൗണിനെയാണ് വിശ്വാസികള്‍ ചോദ്യം ചെയ്തത്.


നഗരത്തില്‍ ഖലിസ്ഥാനിവാദികള്‍ നിറച്ച് വെച്ചിട്ടുള്ള വിദ്വേഷപരമായ ബാനറുകള്‍ നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് മേയറോട് ഹിന്ദു സമൂഹം ആവശ്യപ്പെട്ടു. 'സിഖ് കുട്ടികളെ ഹിന്ദു ജനക്കൂട്ടം ജീവനോടെ കത്തിച്ചു' എന്നാണ് ഖലിസ്ഥാന്‍വാദികള്‍ ബാനറുകളില്‍ ആരോപിക്കുന്നത്.

നാല് ഫെഡറല്‍ പാര്‍ലമെന്റ് അംഗങ്ങളും, മൂന്ന് പ്രൊവിന്‍ഷ്യല്‍ പാര്‍മെന്റ് അംഗങ്ങളും, രണ്ട് സിറ്റി കൗണ്‍സിലര്‍മാരും ഉള്ളപ്പോഴാണ് ബ്രൗണിനെ ചോദ്യം ചെയ്ത് നാണംകെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ക്ഷേത്രത്തില്‍ അതിഥിയായി എത്തിയ ബ്രൗണിനെ വെറുതെവിടണനെന്ന് ആവശ്യപ്പെട്ട് ലിബറല്‍ എംപി ചന്ദ്ര ആര്യ സദസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു.

ഹിന്ദു വിരുദ്ധതയും, ഇന്ത്യാവിരുദ്ധതയ്ക്കും പേരുകേട്ട രാഷ്ട്രീയക്കാരനാണ് പാട്രിക് ബ്രൗണ്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഖലിസ്ഥാനികള്‍ക്ക് ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഫണ്ടിലുള്ള ഓഡിറ്റോറിയങ്ങളും, മറ്റ് പ്രദേശങ്ങളും വിട്ടുകൊടുക്കാന്‍ മേയര്‍ തയ്യാറായിരുന്നു.
Other News in this category



4malayalees Recommends