നിയന്ത്രണങ്ങള്‍ നീക്കിയതോടെ അബുദാബിയിലെ മാളുകളില്‍ തിരക്ക്

നിയന്ത്രണങ്ങള്‍ നീക്കിയതോടെ അബുദാബിയിലെ മാളുകളില്‍ തിരക്ക്
കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയതോടെ ഷോപ്പിങ് മാളുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണമേറി. ഗ്രീന്‍പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്‌കാനര്‍ പരിശോധന കഴിഞ്ഞ മാസം 14മുതലും പിന്‍വലിച്ചതോടെയാണ് സന്ദര്‍ശകര്‍ ഏറിയത്. മുമ്പ് പ്രവേശന നിബന്ധനകള്‍ മൂലം ഷോപ്പിങ് മാളുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

അബുദാബിയിലെ നിബന്ധനകള്‍ കാരണം ഇതര എമിറേറ്റില്‍ നിന്നുള്ളവരുടെ വരവും കുറവായിരുന്നു. നിയന്ത്രണം നീക്കിയതോടെ ഷോപ്പിങ് മാളിലെ ഗ്രീന്‍ പാസ് സ്റ്റിക്കര്‍ നീക്കി. ഇനി അബുദാബി നിവാസികള്‍ മാസം തോറും നടത്തിയിരുന്ന പിസിആര്‍ പരിശോധനയും വേണ്ട.

Other News in this category



4malayalees Recommends