യുഎഇയില്‍ അര്‍ബുദം ഉണ്ടാക്കുന്ന ഷാംപു വില്‍ക്കുന്നില്ലെന്ന് ക്യുസിസി

യുഎഇയില്‍ അര്‍ബുദം ഉണ്ടാക്കുന്ന ഷാംപു വില്‍ക്കുന്നില്ലെന്ന് ക്യുസിസി
അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഉള്ള ഷാംപൂകള്‍ യുഎഇ വിപണിയിലോ ഓണ്‍ലൈനിലോ വില്‍ക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫര്‍മിറ്റി കൗണ്‍സില്‍ സ്ഥിരീകരിച്ചു.

കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ രാസവസ്തു ഷാംപൂവില്‍ കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിലിവല്‍ പിഎല്‍സി ഡോവ്, എയറോസോള്‍ ഡ്രൈ ഷാംപൂ എന്നിവ ഉള്‍പ്പെടെ യുഎസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ഇതേ കാരണത്താല്‍ റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകളും ഒക്ടോബറില്‍ തിരിച്ചുവിളിച്ചിരുന്നു.

കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളില്‍ അവ നീക്കും.

Other News in this category



4malayalees Recommends