അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്തോ അമേരിക്കന്‍ മുസ്ലീം യുവതി ; 52.3 ശതമാനം നേടി മിന്നും ജയം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്തോ അമേരിക്കന്‍ മുസ്ലീം യുവതി ; 52.3 ശതമാനം നേടി മിന്നും ജയം
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രം കുറിച്ച് 23 കാരിയായ ഇന്ത്യന്‍ മുസ്ലിം അമേരിക്കന്‍ വനിത നബീല സെയ്ദ്. തെരഞ്ഞെടുപ്പില്‍ റിപബ്ലികന്‍ സ്ഥാനാര്‍ഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തിയാണ് നബീല വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ 52.3% വോട്ടുകളോടെയാണ് നബീല സെയ്ദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പില്‍ വിജയിച്ച സന്തോഷം അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. 'എന്റെ പേര് നബീല സെയ്ദ്. ഞാന്‍ 23 വയസ്സുള്ള ഒരു മുസ്ലീം, ഇന്ത്യന്‍അമേരിക്കന്‍ സ്ത്രീയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു സബര്‍ബന്‍ ജില്ലയില്‍ വന്‍ വിജയം നേടി. ഇല്ലിനോയിസ് ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും.' തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷംമിസ് സെയ്ദ് പങ്കുവെച്ചു . അതോടൊപ്പം,'നന്ദി ത്രെഡ് നാളെ ഇന്‍കമിംഗ്. ഇത് സാധ്യമാക്കിയ അവിശ്വസനീയമായ ഒരു ടീം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും മിസ് സെയ്ദ് കൂട്ടിചേര്‍ത്തു.'

തന്റെ ദൗത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 'എന്നെ സംസ്ഥാന പ്രതിനിധിയായി പ്രഖ്യാപിച്ചപ്പോള്‍ ആളുകളുമായി ആത്മാര്‍ത്ഥതോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുകയെന്നത് ഞാന്‍ ഒരു ദൗത്യമാക്കി മാറ്റി. അവര്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ ഇടപെടാന്‍ ഒരു അവസരം നല്‍കും. അവരുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച നേതൃത്വത്തിനായി പ്രയത്‌നിക്കുകയും ചെയ്തു.'അതുകൊണ്ടാണ് താന്‍ ഈ ഓട്ടത്തില്‍ വിജയിച്ചതെന്ന് സയ്യിദ് കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

വിജയത്തില്‍ മിസ് സെയ്ദിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് അവരുടെ ട്വിറ്റര്‍ പോസ്റ്റിന് കമന്റുകളുമായെത്തിയത്. 'യുവജനങ്ങള്‍ ചുവടുവെക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് നിങ്ങളുടെ സമയമാണ്. മഹത്തായ കാര്യങ്ങള്‍ ചെയ്യുക. നിങ്ങള്‍ ഒരിക്കലും തനിച്ചല്ല, ഓരോ ഘട്ടത്തിലും ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കും. ഒരു നീണ്ട യാത്ര ആശംസിക്കുന്നു,' എന്നിങ്ങനെ നിരവധി പേര്‍ കമന്റുകളിലൂടെ പിന്തുണയുമായി എത്തി.

Other News in this category



4malayalees Recommends