യുഎസ് വീസ ; ഇന്റര്‍വ്യൂ ഒഴിവാക്കുന്ന രീതി വ്യാപിച്ചേക്കും

യുഎസ് വീസ ; ഇന്റര്‍വ്യൂ ഒഴിവാക്കുന്ന രീതി വ്യാപിച്ചേക്കും
ഇന്ത്യയില്‍ വീസ പുതുക്കല്‍ വേളയില്‍ വ്യക്തിഗത ഇന്റര്‍വ്യൂ ഒഴിവാക്കി നല്‍കുന്ന ഡ്രോപ് ബോക്‌സ് രീതി ചില സ്റ്റുഡന്റ്, ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്ക് ബാധകമാക്കുന്നത് തുടരുമെന്ന് യുഎസ് എംബസി അറിയിച്ചു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കാലാവധി അവസാനിച്ച ബി1, ബി2 (ടൂറിസ്റ്റ്, ബിസിനസ്) വീസകള്‍ക്ക് ഇന്റര്‍വ്യൂ ഒഴിവായേക്കും. 2023 പകുതിയോടെ യുഎസ് വീസ ലഭിക്കാനുള്ള കാലതാമസം കോവിഡിന് മുമ്പത്തെ നിലയിലേക്ക് എത്തിക്കും. വീസ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും.

യുഎസില്‍ മുമ്പ് പോയിട്ടുള്ളവര്‍ക്കും സ്റ്റുഡന്റ് വീസയില്‍ ഇന്റര്‍വ്യൂ ഒഴിവാകും. എന്നാല്‍ ബയോമെട്രിക് അപ്‌ഡേഷന്‍ മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ അതിനായി പോകേണ്ടി വരും.

കോവിഡിന് മുമ്പ് 12 ലക്ഷത്തോളം വീസയുടെ നടപടിയാണ് ഒരു വര്‍ഷം നടന്നിരുന്നത്. നിലവില്‍ തന്നെ വീസ കിട്ടുന്നതിനുള്ള കാലാവധി 15 മാസത്തില്‍ നിന്ന് ഒമ്പതു മാസമായി കുറഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends