യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റ് പാര്‍ട്ടി

യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റ് പാര്‍ട്ടി
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി വിജയിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 100 അംഗങ്ങളുള്ള സെനറ്റില്‍ 5049 എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. നൂറ് അംഗങ്ങള്‍ ഉള്ള സെനറ്റില്‍ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമ നിര്‍മാണത്തില്‍ സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് കാസ്റ്റിംഗ് വോട്ട് ചെയ്യും. ഇനി ഫലം വരാനിരിക്കുന്ന ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കും.

36 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും. വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാല്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുക എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകണമായിട്ടില്ല.

Other News in this category



4malayalees Recommends